അക്രമകേസിലെ പിടികിട്ടാപുള്ളി പിടിയില്‍
Mar 31, 2012, 14:10 IST
ബേക്കല്‍: അക്രമകേസിലെ പിടികിട്ടാപുള്ളി പോലീസിന്റെ പിടിയിലായി. പനയാല്‍ നെല്ലിയടുക്കത്തെ കെ. രാജേഷ്(32)ആണ് അറസ്റ്റിലായത്. 2006 ഒഒക്ടോബര്‍ 17ന് രാത്രി നെല്ലിയടുക്കത്തെ കെ. കണ്ണന്റെ മകന്‍ കെ. രാജനെ അടിച്ചുപരിക്കേല്‍പ്പിച്ച കേസിലെ പിടികിട്ടാപുള്ളിയാണ് രാജേഷ്. രാജന്റെ മൊബൈല്‍ഫോണ്‍ എടുത്തതിനെ ചൊല്ലിയുണ്ടായ വിരോധമാണ് അക്രമത്തിന് കാരണം. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ പ്രതി സുബ്രഹ്മണ്യം ഭാഗത്ത് ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച നാട്ടിലെത്തിയപ്പോഴാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: kasaragod, Bekal, Accuse, arrest,