Arrested | ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതി 7 വർഷത്തിന് ശേഷം പിടിയിൽ
Mar 19, 2024, 21:26 IST
ഉദുമ: (KasargodVartha) വധശ്രമ കേസിൽ കഴിഞ്ഞ ഏഴ് വർഷമായി കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എസ് അരുൺ ഷാ, എസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ് കെ സലീമിനെ (42) യാണ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്.
2017ൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ലോക്സഭാ തിരെഞ്ഞടുപ്പിൻ്റെ ഭാഗമായി ഒളിവിൽ കഴിയുന്ന മുഴുവൻ പ്രതികളെയും പിടികൂടുന്ന നടപടിയുടെ ഭാഗമായാണ് സലീമിനെ പൊക്കിയത്.