സെന്‍ട്രല്‍ ജയിലേക്ക് അയക്കാനിരുന്ന പടന്ന സ്വദേശി കോടതിയില്‍ നിന്നും കടന്നു
Jul 3, 2012, 14:12 IST
കാസര്‍കോട്: ചെലവിന് നല്‍കാതെ മുങ്ങി നടക്കുകയും വാറണ്ട് കേസില്‍ അറസ്റ്റിലാവുകയും ചെയ്ത പടന്ന സ്വദേശി കാസര്‍കോട്ടെ കുടുംബ കോടതിയില്‍ നിന്നും കടന്നു കളഞ്ഞു.
പടന്ന മാങ്ങാത്ത് ഹൗസിലെ എ.സി സാജിദ്(24)ആണ് കടന്ന് കളഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് ചന്തേര പോലീസാണ് വാറണ്ട് കേസില്‍ സാജിദിനെ അറസ്റ്റ് ചെയ്ത് കുടുംബ കോടതിയില്‍ ഹാജരാക്കിയത്. കോടതി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോടതിയില്‍ നിന്നും റിമാന്‍ഡ് രജിസ്റ്റര്‍ എഴുത്തുന്നതിനിടയിലാണ് സാജിദ് പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി റഹീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സാജിദിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവാവിനെ കണ്ടെത്താന്‍ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ചിലവിന് കൊടുക്കാന്‍ നേരത്തേ കോടതി വിധിച്ചിരുന്നതാണ്. എന്നാല്‍ ചിലവിന് കൊടുക്കാതെ മുങ്ങി നടന്ന സാജിദിനെ കണ്ടെത്താന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് സാജിദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Keywords: Kasaragod, Accuse, Court, Kannur Central Jail, Padanna native