പയസ്വിനിപ്പുഴയിലെ മണല്‍ കടത്ത് പോലീസിന്റെ ഒത്തേശയോടെയെന്ന് ആരോപണം
Feb 18, 2013, 10:02 IST
![]() |
File photo |
നിരന്തരമായ മണല്‍ക്കടത്ത് ബണ്ടിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. ആലൂര്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ശക്തമായ ഇടപെടലുകള്‍ മൂലം മണല്‍ക്കടത്തിന് ഏറെക്കുറെ അറുതിയുണ്ടായെങ്കിലും ആലൂരിലെ ചില മണല്‍ മാഫിയ സംഘങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണല്‍ക്കടത്ത് ശക്തമായി തുടരുകയാണ്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പോക്കറ്റിലാണെന്നാണ് ഒരു മണല്‍ മാഫിയ നേതാവ് പറഞ്ഞത്. കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. നിരവധി തവണ ജില്ലാ കളക്ടര്‍ക്ക് പരാതി അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ആദൂര്‍ എസ്.ഐ, എ. ദാമോദരന്റെ മണല്‍ മാഫിയയ്‌ക്കെതിരെയുള്ള നടപടി ശ്ലാഘനീയമാണെങ്കിലും മറ്റു ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം മണല്‍ മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല. ഇനിയും ഭരണാധികാരികള്‍ നടപടിയെടുത്തില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണ സമിതി ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കി.
Keywords: Aloor, Payaswini, River, Sand mafia, CI, Adhur, Support, Protest, Paristhithi samrakshana samathi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News