city-gold-ad-for-blogger
Aster MIMS 10/10/2023

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അപകടമരണം; ബസ് ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു

ബേക്കല്‍: (www.kasargodvartha.com 06.12.2018) കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ മേല്‍പാലത്തിനു സമീപം പത്താം ക്ലാസ് വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ട് മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തു ചെയ്ത ബസ് ഡ്രൈവറെ ജാമ്യത്തില്‍ വിട്ടതായി പോലീസ് അറിയിച്ചു. പാണത്തൂര്‍ അടുക്കത്തില്‍ ഹൗസിലെ ഗോവിന്ദനെ (50)യാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹ് മൂദ്- നസീമ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജാന്‍ഫിഷാന്‍ (15) മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് ഗോവിന്ദനെ പോലീസ് അറസ്റ്റു ചെയ്തത്. അപകടത്തില്‍ ജാന്‍ഫിഷാന് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിടിച്ച് അപകടമുണ്ടായത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അപകടമരണം; ബസ് ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accidental-Death, Bekal, Kalanad, chattanchal, Accidental death; Bail for Bus driver
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL