പാര്‍ശ്വഭിത്തി തകര്‍ന്ന കള്‍വര്‍ട്ടും, കുഴിയും; കുമ്പള മാവിനക്കട്ട ദേശീയപാതയില്‍ അപകടക്കെണി
Apr 3, 2015, 11:57 IST
കുമ്പള: (www.kasargodvartha.com 03/04/2015) ഒരേ സ്ഥലത്ത് മൂന്ന് വാഹനാപകടങ്ങളുണ്ടായിട്ടും കുമ്പള ദേശീയ പാതയിലെ മാവിനക്കട്ടയില്‍ കള്‍വര്‍ട്ടിനും, കുഴിക്കും മുകളിലുള്ള പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കാത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു.
നാട്ടുകാര്‍ അപകട ഭീഷണി സംബന്ധിച്ച് നിരവധി തവണ ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും 'നാല് വരിപ്പാത'യ്ക്ക് കാത്തിരിക്കുകയാണത്രെ അധികൃതര്‍. ദേശീയ പാത വികസനം നടപ്പിലാവുമ്പോള്‍ എല്ലാം ശരിയാവുമെന്ന മട്ടിലാണ് അധികൃതരുടെ ഭാവം. ഭൂമി ഏറ്റെടുക്കല്‍ പോലും നടന്നിട്ടില്ലാത്ത 'നാല് വരിപ്പാത' വരുന്നത് വരെയുള്ള അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണത്രെ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വന്‍ താഴ്ചയുള്ള കുഴിയാണ് മാവിനക്കട്ടയിലേത്. ബൈക്കും, വാനും, ബസുമടക്കം നിരവധി വാഹനാപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അടിയന്തിരമായി അപകടസൂചനാ ബോര്‍ഡ് സ്ഥാപിക്കുകയും പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുകയും വേണമെന്ന് മാവിനക്കട്ട റഹ്മാനിയ നഗര്‍ യുവജന സംഘം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. ഹക്കീം, സൈനുദ്ദീന്‍, ഖാദര്‍, സാജു, ഇംതിയാസ്, ഉനൈസ്, ഇസ്മത്, അര്‍ഷാദ്, ആഷിഖ്, സിറാജ്, ആബിദ്, മുനവ്വര്‍, ഉവൈസ്, റാഷിദ്, മുബാറക്, ത്വാഹിര്‍, തുഫൈല്‍, മൈഷാദ്, മുഷ്താഖ്, ഫാരിസ്, ഹബീബ്, സിനാന്‍, ബിലാല്‍, ഫയാസ്, അഷ്ഫാഖ്, ഖാസിം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Kumbala, Road, Accident, Vehicle, Bike, Accident zone in Mavinakkatta.
Advertisement: