അപകട തുരുത്തായി പരപ്പ ടൗണ്‍; ഒരാഴ്ചക്കിടെയുണ്ടായത് മൂന്ന് അപകടങ്ങള്‍, ട്രാഫിക് ഐലന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു
May 10, 2018, 10:59 IST
പരപ്പ: (www.kasargodvartha.com 09.05.2018) അപകട തുരുത്തായി പരപ്പ ടൗണ്‍. ഒരാഴ്ചക്കിടെയുണ്ടായത് മൂന്ന് അപകടങ്ങളാണ് ടൗണിലുണ്ടായത്. ഇതോടെ ടൗണില്‍ ട്രാഫിക് ഐലന്റ് വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം, ബിരിക്കുളം -പരപ്പ, ഇടത്തോട് -പരപ്പ, വെള്ളരിക്കുണ്ട് -പരപ്പ തുടങ്ങിയ റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് അപകടം പതിവായിരിക്കുന്നത്.
ട്രാഫിക് ഐലന്റിലാത്തതിനാല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നതാണ് അപകടത്തിന് കാരണമാകുന്നത്. റോഡുകള്‍ മെക്കാഡം ടാറിംഗ് ചെയ്യുന്നതിനു മുമ്പ് ഇവിടെ നാട്ടുകാര്‍ ബാരല്‍ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ മെക്കാഡം ടാറിംഗ് കഴിഞ്ഞതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു. ബിരിക്കുളത്തു നിന്നു വരുന്ന വാഹനങ്ങള്‍ വെള്ളരിക്കുണ്ട് റോഡിലേക്കും, തിരിച്ചും കടക്കുമ്പോഴാണ് കൂടുതലായും അപകടം സംഭവിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Parappa, Accident, Parappa Town, Traffic, Accident prone in parappa town.
Keywords: Kasaragod, Kerala, News, Parappa, Accident, Parappa Town, Traffic, Accident prone in parappa town.