കെ എസ് ടി പി റോഡിലെ അപകട മരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് നിന്നും പോലീസ് പിടികൂടി, പ്രതി ഒളിവില്‍
Oct 22, 2018, 22:49 IST
ബേക്കല്‍: (www.kasargodvartha.com 22.10.2018) കെ എസ് ടി പി റോഡില്‍ യുവാവിന്റെ അപകട മരണത്തിനിടയാക്കിയ കാര്‍ പോലീസ് പിടികൂടി. ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് വെച്ചാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കാറിന്റെ ഉടമ പള്ളിക്കരയിലെ മുഹമ്മദ് നിഷാദിനെതിരെ പോലീസ് കേസെടുത്തു.
പള്ളിക്കര കല്ലിങ്കാലില്‍ താമസക്കാരനും ബീഹാര്‍ സ്വദേശിയുമായ ലോല്‍ടു സദെയുടെ മകന്‍ മനോജ് സദെ (40)യാണ് ഞായറാഴ്ച രാത്രി 8.30 മണിയോടെ കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ നിഷാദ് തന്നെയാണ് കാര്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തിയാണ് കെ എല്‍ 60 എന്‍ 5632 നമ്പര്‍ തിയാഗോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
കാറിടിച്ച ശേഷം റോഡിലേക്ക് തെറിച്ചുവീണ മനോജിന്റെ ദേഹത്തേക്ക് ലോറി കയറിയാണ് ദാരുണമായി മരിച്ചത്.
Related News:
അജ്ഞാത വാഹനമിടിച്ച് റോഡില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ദേഹത്ത് കയറി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident of KSTP Road; Car in Police custody, Bekal, Accident, Kasaragod, News, Car, custody, Accident of KSTP Road; Car in Police custody