city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീ­രദേശ പോ­ലീ­സി­ന്റെ ബോ­ട്ട് അ­പ­ക­ട­ത്തില്‍­പ്പെട്ട­ത് സ്രാ­ങ്കി­ന്റെ പ­രി­ച­യ­ക്കു­റ­വു­മൂലം

തീ­രദേശ പോ­ലീ­സി­ന്റെ ബോ­ട്ട് അ­പ­ക­ട­ത്തില്‍­പ്പെട്ട­ത് സ്രാ­ങ്കി­ന്റെ പ­രി­ച­യ­ക്കു­റ­വു­മൂലം
കാസര്‍­കോട്: തീ­രദേശ പോ­ലീ­സി­ന്റെ ബോ­ട്ട് ക­ട­ലില്‍ അ­പ­ക­ട­ത്തില്‍­പ്പെട്ട­ത് സ്രാ­ങ്കി­ന്റെ പ­രി­ച­യക്കുറ­വ് മൂ­ല­മാ­ണെ­ന്ന് പോ­ലീ­സു­കാര്‍ സ­മ്മ­തിച്ചു. ഞാ­യ­റാഴ്­ച രാ­വി­ലെ­യാ­ണ് പ­ട്രോ­ളിം­ഗി­നി­ട­യില്‍ തീ­രദേശ പോ­ലീ­സി­ന്റെ അ­ത്യാ­ധുനി­ക സൗ­ക­ര്യ­ങ്ങ­ളു­ണ്ടെ­ന്ന് പ­റ­യുന്ന ബോ­ട്ട് ന­ടുക്ക­ട­ലില്‍ കു­ട­ങ്ങി­യ­ത്.

ശ­ക്തമാ­യ തി­ര­മാ­ല­യില്‍­പ്പെ­ട്ട് ബോ­ട്ട് ആ­ടി­യു­ല­ഞ്ഞ­പ്പോള്‍ അ­തി­ന­ക­ത്തു­ണ്ടാ­യി­രു­ന്ന എ.എസ്.ഐ ഉള്‍­പ്പ­ടെ­യുള്ള പോ­ലീ­സു­കാരും സ്രാങ്കും നി­സ­ഹാ­യ­ക­രാ­യി കൂ­ട്ട­നി­ല­വി­ളി മു­ഴ­ക്കു­ക­യാ­യി­രുന്നു. വ­യര്‍­ലെ­സ് സെ­റ്റ് ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും സ്‌­റ്റേ­ഷ­നില്‍ വി­വ­ര­മ­റി­യി­ക്കാന്‍ സാ­ധി­ച്ചില്ല. മൊ­ബൈല്‍­ ­ഫോ­ണി­ലൂ­ടെ­യാ­ണ് വിവ­രം തള­ങ്ക­ര ക­ട­വ­ത്തു­ള്ള തീ­രദേശ പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ അ­റി­യി­ച്ചത്. ഇവ­രെ ര­ക്ഷി­ക്കാ­നാ­യി എസ്.ഐ ശേ­ഖ­ര­ന­ട­ക്ക­മു­ള്ള­വര്‍ മ­റ്റൊ­രു ബോ­ട്ടില്‍ ചെ­ന്നെ­ങ്കിലും കെ­ട്ടി­വ­ലിച്ചു­കൊ­ണ്ടു­വ­രു­ന്ന­തി­നി­ട­യില്‍ ര­ണ്ട് ബോട്ടും തി­ര­മാ­ല­യില്‍­പ്പെ­ട്ട് നെല്ലി­ക്കു­ന്ന് ക­ട­പ്പുറ­ത്ത് മ­ണല്‍­ത്തി­ട്ട­യില്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു. ഇ­തി­നി­ട­യില്‍ പോ­ലീ­സു­കാ­രില്‍ ചി­ലര്‍ ക­ട­ലി­ലേ­ക്ക് ചാ­ടി നീ­ന്തി­ര­ക്ഷ­പ്പെ­ട്ടു. അ­ര­മ­ണി­ക്കൂ­റി­ല­ധി­കം മ­രണ­ത്തെ മു­ഖാ­മുഖം ക­ണ്ടാ­ണ് ത­ങ്ങള്‍ ബോ­ട്ടില്‍ ക­ഴി­ഞ്ഞ­തെ­ന്ന് പോ­ലീ­സു­കാര്‍ ഭീ­തി­ വി­ട്ട് മാ­റാ­തെ പ­റഞ്ഞു.

ബോ­ട്ടി­ന്റെ ഗി­യ­റി­ന­ടു­ത്തു­ള്ള കേ­ബിള്‍­പൊ­ട്ടിയ­തു മൂ­ല­മാ­ണ് ബോ­ട്ട് ന­ടു­ക്ക­ട­ലില്‍ കു­ടു­ങ്ങി­യ­തെ­ന്നാ­ണ് അ­ധി­കൃ­തര്‍ പ­റ­യു­ന്നത്. വി­ദ­ഗ്­ദ്ധനാ­യ സ്രാ­ങ്കാ­ണ് ബോ­ട്ടോ­ടി­ച്ചി­രു­ന്നെ­തെ­ങ്കില്‍ ഇത്ത­രം സ­ന്ദര്‍­ഭ­ങ്ങ­ളില്‍ ബോ­ട്ടി­നെ എ­ങ്ങ­നെ­യെ­ങ്കിലും ക­ര­യ്‌­ക്കെ­ത്തി­ക്കു­മാ­യി­രു­ന്നു. 1000 രൂ­പ ദി­വ­സ വേ­ത­ന­ത്തി­നാ­ണ് സ്രാ­ങ്കി­നെ നി­യ­മി­ച്ചി­ട്ടു­ള്ളത്. സ്രാ­ങ്ക് എല്ലാ ദി­വ­സവും ഡ്യൂ­ട്ടി­ക്ക് തീ­രദേശ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ­ത്തേ­ണ്ട­തുണ്ട്. എ­ന്നാല്‍ പ­ട്രോ­ളിം­ഗി­ന് ക­ട­ലില്‍ പോ­കു­ന്ന ദിവ­സം മാ­ത്ര­മേ ഇ­ദ്ദേ­ഹ­ത്തി­ന് വേ­ത­ന­ത്തി­ന് അര്‍­ഹ­ത­യുള്ളൂ. ചു­രു­ങ്ങി­യ വേത­നം മാത്രം ല­ഭി­ക്കുന്ന­ത് കൊ­ണ്ട് വി­ദ­ഗ്­ദ്ധരാ­യ പ­ല സ്രാ­ങ്കു­മാരും ജോ­ലി­ക്കെ­ത്താ­ത്ത­തു­മൂ­ല­മാ­ണ് പ­രി­ച­യ കു­റ­വു­ള്ള സ്രാ­ങ്കി­നെ ജോ­ലി­ക്ക് നി­യോ­ഗി­ക്കേ­ണ്ടി വ­ന്ന­തെ­ന്ന് അ­ധി­കൃ­തര്‍ പ­റ­ഞ്ഞു.

തീ­രദേശ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ പോ­ലീ­സു­കാര്‍­ക്കൊന്നും ത­ന്നെ ക­ട­ലില്‍ ആ­വ­ശ്യമാ­യ പ­രി­ശീല­നം കി­ട്ടി­യി­ട്ടില്ല. അതു­കൊ­ണ്ടുത­ന്നെ അതു­കൊ­ണ്ട് ത­ന്നെ മ­ര­ണ ഭ­യ­ത്തോ­ടെ­യാ­ണ് ജോ­ലി നിര്‍­വ്വ­ഹി­ക്കേ­ണ്ടി വ­രു­ന്ന­ത്. രക്ഷാ­ബോ­ട്ട് എ­ത്തി­യ­പ്പോള്‍ കു­ടുങ്ങിയ ബോ­ട്ടി­ന­ടു­ത്തെ­ത്താന്‍ പോലും സാ­ധി­ച്ചി­രു­ന്നില്ല. നീ­ള­മു­ള്ള ക­യര്‍ എ­റി­ഞ്ഞു കൊ­ടു­ത്ത് കെ­ട്ടി­വ­ലി­ക്കു­ക­യാ­യി­രുന്നു. അ­പ­ക­ട­ത്തില്‍­പ്പെട്ട ബോ­ട്ടില്‍ നിന്നും ര­ക്ഷാ ബോ­ട്ടി­ലേ­ക്ക് പോ­ലീ­സു­കാ­രെ മാ­റ്റാനും ഇ­തു­മൂ­ലം ക­ഴി­ഞ്ഞില്ല.

കാ­ഞ്ഞ­ങ്ങാ­ട്ടു­ള്ള ഫി­ഷ­റീ­സ് വ­കു­പ്പി­ല്‍ വി­വ­ര­മ­റി­യി­ച്ചെ­ങ്കിലും നാലു മ­ണി­ക്കൂര്‍ ക­ഴി­ഞ്ഞാണ് ഇ­വ­രുടെ ബോ­ട്ട് കാസര്‍­കോ­ട്ടെ­ത്തി­യത്. അ­പ­ക­ട­ത്തില്‍­പ്പെ­ട്ട് ബോ­ട്ടി­ന്റെ പി­റ­കു­വശ­ത്തെ ആ­വ­ര­ണചട്ട ഇ­ള­കി­യി­ട്ടുണ്ട്. ബോ­ട്ട് പരി­ശോ­ധി­ക്കാ­നാ­യി ഗോ­വ ഷി­പ്പി­യാര്‍­ഡില്‍ നിന്നും വി­ദ­ഗ്­ദ്ധര്‍ കാസര്‍­കോ­ട്ടെ­ത്തും.

ശ­ക്തമാ­യ കാ­റ്റിലും തി­ര­മാ­ല­യിലും ബോ­ട്ട് മ­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ജീ­വ­പാ­യം ത­ന്നെ സം­ഭ­വി­ക്കു­മെ­ന്ന് ബോ­ട്ടി­ലു­ണ്ടാ­യി­രുന്ന പോ­ലീ­സു­കാര്‍ വെ­ളി­പ്പെ­ടുത്തി.ല­ക്ഷ­ങ്ങള്‍ വി­ല­മ­തി­ക്കുന്ന മൂന്നു­ബോ­ട്ടു­ക­ളാ­ണ് തീ­രദേശ പോ­ലീ­സി­ന് അ­നു­വ­ദി­ച്ചി­ട്ടു­ള്ളത്. ഇ­തില്‍ ചെറിയ ബോ­ട്ടാ­ണ് ഞാ­യ­റാഴ്­ച അ­പ­ക­ട­ത്തില്‍­പ്പെ­ട്ടത്. അ­പ­ക­ട­ത്തില്‍­പ്പെ­ട്ട ബോ­ട്ടു­കള്‍ മത്സ്യ­തൊ­ഴി­ലാ­ളി­ക­ളു­ടെയും റ­സ്‌ക്യു ബോ­ട്ടു­ക­ളു­ടെയും സ­ഹാ­യ­ത്തോ­ടെ­യാ­ണ് തള­ങ്ക­ര ക­ടവ­ത്തെ ഹാര്‍­ബ­റില്‍ എ­ത്തി­ച്ചത്.

Keywords: Kasaragod, Boat accident, Coastal Police, Boat lasker      

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia