city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈസൂരില്‍ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; പിഞ്ചുകുഞ്ഞ് മരിച്ചു; 5 പേര്‍ക്ക് പരിക്ക്

നായന്മാര്‍മൂല: (www.kasargodvartha.com 24.05.2015) മൈസൂരില്‍ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വിദ്യാനഗര്‍ സഹാറ ഹാര്‍ഡ് വെയര്‍ ആന്റ് ബാറ്ററി പാട്‌നര്‍ നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ ഹാരിസ്-സക്കിയ ദമ്പതികളുടെ മകള്‍ മിന്‍ഹ നഫീസയാണ് മരിച്ചത്. അപകടത്തില്‍ ഹാരിസ് (36), സക്കിയ (30), മകള്‍ റന ഫാത്വിമ (രണ്ട്), ഹാരിസിന്റെ സഹോദരിയുടെ മകള്‍ സഫീന (16), ഭാര്യാ സഹോദരി സാഹിറ (18), എന്നിവര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്.

രണ്ടു കാറുകളിലായി മൈസൂരിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം. മൈസൂരിലെത്തി ലോഡ്ജ് അന്വേഷിച്ച് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മിന്‍ഹ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഹാരിസിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 മൈസൂരില്‍ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; പിഞ്ചുകുഞ്ഞ് മരിച്ചു; 5 പേര്‍ക്ക് പരിക്ക്

 മൈസൂരില്‍ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; പിഞ്ചുകുഞ്ഞ് മരിച്ചു; 5 പേര്‍ക്ക് പരിക്ക്

 മൈസൂരില്‍ കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; പിഞ്ചുകുഞ്ഞ് മരിച്ചു; 5 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia