റിക്ഷയിടിച്ച് മുസ്ലിം ലീഗ് നേതാവിന് പരിക്കേറ്റു
Apr 12, 2012, 10:07 IST
ബദിയടുക്ക: മുസ്ലിം ലീഗ് നേതാവും ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ സി. എ അബൂബക്കറിനെ(55) വാഹനപടകത്തില്‍ പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രഭാത നടത്തത്തിനിടയില്‍ അബൂബക്കറിനെ ഓട്ടോ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബദിയടുക്ക ടൗണിലാണ് സംഭവം. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: Badiyadukka, Kasaragod, Accident, Muslim league leader, Auto rickshaw