നിയന്ത്രണം വിട്ട ജീപ്പ് ബേക്കറിയിലേക്ക് പാഞ്ഞുകയറി; ദുരന്തം ഒഴിവായത് ഭാഗ്യത്തിന്
Apr 14, 2015, 10:30 IST
ബദിയഡുക്ക: (www.kasargodvartha.com 14/04/2015) നിയന്ത്രണം വിട്ട ജീപ്പ് ബേക്കറിയിലേക്ക് പാഞ്ഞുകയറി. കടയുടമ ഉള്‍പെടെ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ കന്യാപ്പാടിയിലാണ് സംഭവം.
അമിത വേഗത്തില്‍ ഓടിച്ച ജീപ്പ് കന്യാപ്പാടിയിലെ അയ്യൂബിന്റെ ഉടമസ്ഥതയുള്ള കോര്‍ണര്‍ സ്‌റ്റോര്‍ ബേക്കറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അരലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിച്ചതായി കണക്കാക്കുന്നു. ജീപ്പ് അമിത വേഗതയില്‍ ഓടിച്ചുവരുന്നത് കണ്ട കടക്കകത്ത് ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുകയായിരുന്നു.
