സ്‌കൂട്ടറില്‍ ലോറിയിടിച്ച് അപകടമുണ്ടായ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വന്നേക്കും
Nov 2, 2018, 21:57 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2018) കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കൃത്യവിലോപം കാണിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതു കൊണ്ടാണ് അപകടം വരുത്തിയ ലോറി കണ്ടെത്താന്‍ പോലീസിന് കഴിയാതിരുന്നത്.
അപകടം നടന്നപ്പോള്‍ തന്നെ പോലീസ് ആദ്യം ബന്ധപ്പെട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരിക്കാമെന്ന വാദഗതിയാണ് പോലീസുകാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തളങ്കര ഖാസിലൈനിലെ മുജീബ് (42) ആണ് അപകടത്തില്‍ മരിച്ചത്. കുമ്പളയിലെ ഉറൂസില്‍ സംബന്ധിച്ച് മധൂര്‍ റോഡ് വഴിയാണ് മുജീബ് സ്‌കൂട്ടറോടിച്ച് വന്നത്. കറന്തക്കാട് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident; May take action against police officer, Kasaragod, News, Accidental Death, Police
Keywords: Accident; May take action against police officer, Kasaragod, News, Accidental Death, Police