കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരം
May 8, 2016, 17:42 IST
സീതാംഗോളി: (www.kasargodvartha.com 08.05.2016) കട്ടത്തടുക്കയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടര്‍ യാത്രക്കാരനായ ബേളയിലെ സുബ്രഹ്മണ്യ ഹബ്ബാറും (44), കൂടെയുണ്ടായിരുന്ന സുഹൃത്തും കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കുമാണ് പരിക്കേറ്റത്. പെര്‍ള ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറും, എതിരെ വന്ന ആക്ടിവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യ ഹബ്ബാറിനെയും (44), കൂടെയുണ്ടായിരുന്ന സുഹൃത്തിനെയുമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords : Seethangoli, Accident, Injured, Hospital, Car, Kasaragod, Mangalore.