മടിക്കേരിയില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു
Apr 12, 2016, 15:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2016) മടിക്കേരിയില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. മൈസൂര്‍ - ഹുന്‍സൂര്‍ ദേശീയപാതയില്‍ കുശാല്‍നഗറിന് സമീപം പെരിയ പട്ടണത്തിലാണ് അപകടം. കര്‍ണാടക ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊവ്വല്‍പ്പള്ളിയിലെ ഐ പ്ലസ് സ്റ്റുഡിയോ ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ദിനേശന്‍ - നെല്ലിക്കാട്ടെ കെ ടി ബിന്ദു ദമ്പതികളുടെ മകനും ഫോട്ടോഗ്രാഫറുമായ ദീപന്‍ എന്ന ദീപു (25), കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവര്‍ നെല്ലിക്കാട്ടെ ഗംഗാധര നായക് - ജയ ദമ്പതികളുടെ മകന്‍ വിജേഷ് (25) എന്നിവരാണ് മരിച്ചത്.
ദീപുവിന്റെ അടുത്ത സുഹൃത്തായ വിജേഷ് ഗള്‍ഫിലായിരുന്നു. ഡിസംബറില്‍ നാട്ടിലെത്തിയ വിജേഷ് വിഷു കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ദീപു കൊവ്വല്‍പ്പള്ളിയിലെ പിതാവിന്റെ സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വരികയായിരുന്നു. ബാംഗ്ലൂരില്‍ ജോലി ആവശ്യാര്‍ത്ഥം ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ നാല് ദിവസം മുമ്പാണ് വിജേഷിനേയും കൂട്ടി ദീപു ബാംഗ്ലൂരിലേക്ക് പോയത്.
ഇന്റര്‍വ്യൂ കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍െച്ച ഒരുമണിയോടെ പെരിയപട്ടണത്ത് ദേശീയപാതയില്‍ കര്‍ണാടക ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ പെരിയപട്ടണം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ഇരുവരുടേയും ബന്ധുക്കള്‍ പെരിയപട്ടണത്തിലേക്ക് പോയി. അപകടം നടന്ന ഉടന്‍ ഇവരുടെ മേല്‍വിലാസം ശേഖരിച്ച് കര്‍ണാടക പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉറ്റ സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ ദാരുണമരണം നാടിനെ കണ്ണീരിലാഴ്ത്തി. വളര്‍ന്നു വരുന്ന നല്ലൊരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു ദീപു.
വിപിന്‍ (ദുബൈ), വിനോദ്, വിനയ് (പ്ലസ്ടു വിദ്യാര്‍ത്ഥി) എന്നിവര്‍ വിജേഷിന്റെ സഹോദരങ്ങളാണ്.
Keywords: Bike-Accident, madikeri, Kanhangad, Death, kasaragod, KSRTC-bus, Interview, Karnataka,