കെ എസ് ടി പി റോഡില്‍ കൂട്ട വാഹനാപകടം; ഓട്ടോയിലും, ബസിലും ഇടിച്ച ലോറി നിന്നത് ഇലക്ട്രിക് പോസ്റ്റും ബസ് സ്‌റ്റോപ്പും തകര്‍ത്ത ശേഷം
Sep 5, 2017, 23:26 IST
ചിത്താരി: (www.kasargodvartha.com 05.09.2017) കെ എസ് ടി പി റോഡില്‍ ചിത്താരിയില്‍ കൂട്ട വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കെ എസ് ആര്‍ ടി സി ബസിലും, ഓട്ടോ റിക്ഷയിലും ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും, ബസ് സ്‌റ്റോപ്പും തകര്‍ത്ത ശേഷമാണ് നിന്നത്. ബസ് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപമാണ് അപകടം.
കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി ഓട്ടോ റിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ടതോടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഒരു ഇന്നോവ കാറിലിടിച്ചു. റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റും, ഹൈമാസ് ലൈറ്റും, ബസ് സ്റ്റോപ്പും തകര്‍ത്താണ് ലോറി നിന്നത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chithari, Accident, Road, Lorry, Bus, Injured, Kasaragod, Police, Car, Auto-rickshaw, KSTP Road.