ഇടവഴിയില്‍ നിന്നും അമിതവേഗതയില്‍ കെഎസ്ടിപി റോഡിലേക്ക് കയറിയ ഗ്യാസ് സിലിണ്ടര്‍ വിതരണ ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി, പിഞ്ചുകുഞ്ഞിന് പരിക്ക്, വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Oct 14, 2019, 20:16 IST
അജാനൂര്‍: (www.kasargodvartha.com 14.10.2019) ഇടവഴിയില്‍ നിന്നും അമിതവേഗതയില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലേക്ക് കയറിയ ഗ്യാസ് സിലിണ്ടര്‍ വിതരണ ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിന് മുന്നിലാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 60 എല്‍ 3504 കാറാണ് കെഎല്‍ 14 പി 822 നമ്പര്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയിലിടിച്ചത്. കാറിലുണ്ടായിരുന്ന ബല്ല മാപ്പിട്ടച്ചേരിയിലെ ശരണ്‍ഷ - ദീപ ദമ്പതികളുടെ ഒരു വയസുള്ള ആണ്‍കുട്ടിക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയില്‍ ശക്തമായിടിച്ച കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ആഘാതമുണ്ടാകാത്തതിനാല്‍ ഒഴിഞ്ഞുപോയത് വന്‍ ദുരന്തമായിരുന്നു.
ഇടിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടിയെയും മാതാപിതാക്കളെയും കാറില്‍ നിന്നും പുറത്തെടുത്തത്. കുട്ടിയെ പിന്നീട്

മാണിക്കോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Accident, Injured, Kanhangad, Road, Lorry, Gas, Accident in KSTP Road, new born baby injured