കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് പിഞ്ചുകുഞ്ഞുള്‍പെടെ 3 പേര്‍ക്ക് പരിക്ക്, ലോറി നിര്‍ത്താതെ ഓടിച്ചുപോയി
Apr 19, 2018, 10:29 IST
കോട്ടിക്കുളം: (www.kasargodvartha.com 19.04.2018) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. ലോറി സ്‌കൂട്ടറിലിടിച്ച് പിഞ്ചുകുഞ്ഞുള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ മരക്കാര്‍ ഭവനിലെ ലിന്‍ചു ചന്ദ്രന്‍ (30), ഗോപിയുടെ മക്കളായ ഗോപിക (15), അദ്ദീക് (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിന്‍ചു ചന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെ കോട്ടിക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. ലോറി നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. ഗോപികയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ലിന്‍ചുവിന്റെ നടുവിന് ക്ഷതമേറ്റു. തലയ്ക്കു നിസാര ക്ഷതമേറ്റ അദ്ദീക് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ബേക്കലിലെ കുടുംബവീട്ടില്‍ നിന്ന് ഉദുമ കാപ്പിലിലേക്ക് വരുമ്പോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottikulam, Kasaragod, Kerala, News, Accident, Lorry, Scooter, Injured, Accident in KSTP road; 3 injured.
< !- START disable copy paste -->

.