city-gold-ad-for-blogger

ലോറി ബൈക്കിലിടിച്ച് ഓട്ടോമൊബൈല്‍ ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2016) നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ഓട്ടോമൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. കാഞ്ഞങ്ങാടിനടുത്ത അജാനൂര്‍ ഇട്ടമ്മലിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ടെ ജെറ്റ് ഓട്ടോമൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായ കൊളവയല്‍ സുനാമി കോളനിയിലെ രവീന്ദ്രനാണ് (35) അപകടത്തില്‍ മരിച്ചത്.

ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും രവീന്ദ്രന്‍ ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ എതിരെ വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രവീന്ദ്രനെ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് രവീന്ദ്രന്‍ മരണപ്പെട്ടത്. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണം.

അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ കെ ഗംഗാധരന്റെ പരാതിപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടം വരുത്തിയ ലോറിയുടെ രെഡവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലോറി കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ലോറി ബൈക്കിലിടിച്ച് ഓട്ടോമൊബൈല്‍ ജീവനക്കാരന്‍ മരിച്ചു

Keywords:  Kanhangad, Accident, Bike, Lorry, kasaragod, Death, Raveendran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia