എരിയാലില്‍ അജ്ഞാത വാഹനമിടിച്ച് സ്ത്രീ മരിച്ചു
Mar 17, 2016, 23:05 IST
എരിയാല്‍: (www.kasargodvartha.com 17/03/2016) സി പി സി ആര്‍ ഐക്ക് മുന്നില്‍ അജ്ഞാത വാഹനമിടിച്ച് സ്ത്രീ മരിച്ചു. കര്‍ണാടക ഹാസന്‍ ജില്ലയിലെ വെല്ലൂറിലെ പുട്ടുലക്ഷ്മി (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം. റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന പുട്ടുലക്ഷ്മിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയി.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. എരിയാലിലെ ഒരു തട്ടുകടയില്‍ ജോലി ചെയ്തുവരികയായിരുന്നു പുട്ടുലക്ഷ്മി. ഭര്‍ത്താവ് രാജു സി പി സി ആര്‍ ഐയില്‍ താല്‍ക്കാലിക തെങ്ങുകയറ്റ തൊഴിലാളിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കാസര്‍കോട്ടെത്തിയത്.
അപകടം വരുത്തിയ വാഹനം കണ്ടെത്താന്‍ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Eriyal, Accident, Death, Women, Kasaragod, Police, Investigation, CPCRI, Puttulakshmi.