ബദിയഡുക്കയില്‍ ബൈക്ക് ടെമ്പോയിലിടിച്ചു; യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Sep 3, 2014, 19:25 IST
ബദിയഡുക്ക: (www.kasargodvartha.com 03.09.2014) ബദിയഡുക്ക ടൗണില്‍ ബൈക്ക് ടെമ്പോയിലിടിച്ചു. യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.
കെഎല്‍ 60 എഫ് 5675 നമ്പര്‍ എയ്‌സ് ടെമ്പോവാന്‍ ഇന്‍ഡികേറ്റര്‍ ഇല്ലാതെ റോഡില്‍ നിന്നും വെട്ടിച്ചപ്പോഴാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് ഭാഗികമായി തകര്‍ന്നു. പോലീസ് എത്തിയെങ്കിലും പരാതിയില്ലാതെ പ്രശ്‌നം പരിഹരിച്ചു.

Keywords : Badiyadukka, Kasaragod, Kerala, Accident, Bike, Tempo Van, Accident in Badiyadukka; Miraculous escape for driver.