city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആയിരങ്ങളുടെ അന്ത്യാഞ്ജലി; ബൈക്കപകടത്തില്‍ മരിച്ച എസ് എസ് എഫ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഖബറടക്കി

മുള്ളേരിയ: (www.kasargodvartha.com 27.08.2017) ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ ബൈക്കപകടത്തില്‍ മരിച്ച എസ് എസ് എഫ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കര്‍ണാടക പുത്തൂര്‍ ഈശ്വര മംഗലം പഞ്ചോടി സ്വദേശി ഇബ്രാഹിമിന്റെ മകന്‍ സാബിര്‍ (22), പുത്തൂര്‍ കര്‍ന്നൂരിലെ ബെദരഡി ഇബ്രാഹിമിന്റെ മകന്‍ ഇര്‍ഷാദ് (25) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ആദൂര്‍ പടിയത്തടുക്കയിലുണ്ടായ ബൈക്കപടത്തില്‍ മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സാബിറിന്റെ മൃതദേഹം ദേലംപാടി മയ്യളം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഇര്‍ഷാദിന്റെ മൃതദേഹം കര്‍ണാടക കര്‍ന്നൂര്‍ ഖിള്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് പാണ്ടിക്കടുത്ത് വെച്ച് ഗാളിമുഖം ഖലീല്‍ സ്വലാഹ് സ്‌കൂള്‍ ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ സാബിര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇര്‍ഷാദും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏണിയാടിയില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപത്തിനാലാമത് ജില്ലാ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു യുവാക്കള്‍. സാഹിത്യോത്സവിന് തുടക്കമാവാനിരിക്കെയാണ് എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ സെക്രട്ടറിയായ ഇര്‍ഷാദിനെയും ദേലംപാടി സെക്ടര്‍ സെക്രട്ടറിയായ സാബിറിനെയും മരണം തട്ടിയെടുത്തത്. പ്രവര്‍ത്തകരുടെ ദാരുണമരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹിക മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്തി വരികയുമായിരുന്നു ഇരുവരും. സംഘാടകരിലും നാട്ടുകാരിലും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്ന യുവാക്കളുടെ മരണം നാടിന്റെ തീരാനൊമ്പരമായി. ഇരുവര്‍ക്കും വേണ്ടി സാഹിത്യോത്സവ് നഗരിയില്‍ പ്രത്യേക പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി, വൈസ് പ്രസിഡണ്ട് സി.പി ഉബൈദുല്ല സഖാഫി കോഴിക്കോട്, ജനറല്‍ സെക്രട്ടറി റഷീദ് നരിക്കോട്, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അഷ്‌റഫ് കരിപ്പോടി, അലി മൊഗ്രാല്‍, എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ സ്വലാഹുദ്ദീന്‍ അയ്യൂബി, സി എന്‍ ജഅ്ഫര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

അസ്മയാണ് ഇര്‍ഷാദിന്റെ മാതാവ്. സഹോദരങ്ങള്‍: സഹദ്, സവാദ്, സഫ് വാന്‍.


ആയിരങ്ങളുടെ അന്ത്യാഞ്ജലി; ബൈക്കപകടത്തില്‍ മരിച്ച എസ് എസ് എഫ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഖബറടക്കി


Keywords:  Kasaragod, Kerala, news, Death, SSF, Accidental-Death, Accident death; youths dead body buried

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia