city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടങ്ങള്‍ തുടര്‍ക്കഥ; കണ്ണീരുണങ്ങാതെ വീടുകള്‍

കാസര്‍കോട്: (www.kasargodvartha.com 09.12.2014) ബോധവല്‍ക്കരണങ്ങളും സുരക്ഷാനടപടികളും ഊര്‍ജിതമായി നടപ്പാക്കുമ്പോഴും അപകടങ്ങള്‍ നിത്യേനയെന്നോണം നമ്മുടെ റോഡുകളെ കുരുതിക്കളങ്ങളാക്കുന്നു. അതു വഴി വീടുകള്‍ കണ്ണീര്‍തോരാത്ത ഇടങ്ങളാകുന്നു. റോഡില്‍ പൊലിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്തു ജീവിത കാലം മുഴുവന്‍ കണ്ണീര്‍വാര്‍ക്കുകയാണ് കുടുംബാംഗങ്ങള്‍.

അപകടങ്ങളുടെ ചെഞ്ചോര നമ്മുടെ റോഡുകളിലൂടെ കുത്തിയൊലിക്കുകയാണ്. കണക്കുകള്‍ അപ്രസക്തമാക്കിക്കൊണ്ടാണ് അപകടങ്ങളുടെയും മരണങ്ങളുടെയും ഗ്രാഫ് നിമിഷം തോറും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മരണങ്ങളെക്കാള്‍ ഭയാനകമാണ് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത തരത്തിലുള്ള ഗുരുതരമായ പരിക്കും അംഗവൈകല്യവും.

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിലപ്പെട്ട ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബദിയടുക്ക പള്ളത്ത് ബൈക്കില്‍ ബസിടിച്ച് മുണ്ട്യത്തടുക്ക ഗുണാജെ കല്ലച്ചേരി ഹൗസിലെ ഇബ്രാഹിം ബാത്തിഷ(21)യാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ സലാമിനു (18) പരിക്കേല്‍ക്കുകയും ചെയ്തു.

ഉള്ളാള്‍ കല്ലാപ്പില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് കുമ്പള കോയിപ്പാടി കടപ്പുറത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റാഫിയ(12) മരിച്ചത്. റാഫിയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. റോഡു മുറിച്ചു കടക്കുന്നതിനിടെ ഇവരെ ബൈക്ക് ഇടിക്കുകയായിരുന്നു.

ചൊവ്വാഴ്ച ചെങ്കല്‍പണയില്‍ നിന്നും കല്ലുമായി പോവുകയായിരുന്ന ലോറി പിറകിലേക്ക് നീങ്ങി ടയര്‍ കയറി മധൂര്‍ കോട്ടക്കണ്ണിയിലെ പരേതനായ മഹാലിങ്ക മണിയാണിയുടെ മകന്‍ നാരായണന്‍ മണിയാണി എന്ന കൊഗ്ഗു(39) മരണപ്പെട്ടു. ലോറിയില്‍ കല്ല് കയറ്റിയ ശേഷം മുകളിലേക്ക് ലോറി നീങ്ങുന്നതിനിടെ പെട്ടെന്ന് ലോറി നില്‍ക്കുകയും പിറകിലേക്ക് നിരങ്ങി നീങ്ങി മണിയാണിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

ബൈക്കില്‍ വിനോദ യാത്രയ്ക്ക് പോകുന്നതിനിടെ തളിപ്പറമ്പില്‍ അപകടത്തില്‍ പെട്ട് പടന്ന വടക്കേപ്പുറം അറഫ പള്ളിക്ക് സമീപം  മുസ്തഫയുടെ മകന്‍ മുര്‍ഷിദ് (18) ഉം കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.

മുണ്ട്യത്തടുക്കയില്‍ ബൈക്കില്‍ ബസിടിച്ചാണ് അപകടമുണ്ടായതെങ്കില്‍ ഉള്ളാളില്‍ റോഡു മുറിച്ചു കടക്കുകയായിരുന്നവരെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. രണ്ടിടത്തും ബൈക്ക് ഒരു അപകടഹേതുവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടങ്ങള്‍ വരുത്തുന്നതെന്ന കണക്കുകള്‍ക്ക് ബലമേകുന്നതാണ് ഈ അപകടങ്ങള്‍. ഒരു കുടുംബത്തിന്റെ അത്താണിയായ ഒരു യുവാവിനെയും മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷയായ ഒരു കുരുന്നിനെയുമാണ് അപകടങ്ങള്‍ തട്ടിയെടുത്തത്.

ഇതിനു പുറമെ ചെറുതും വലുതുമായ അനവധി അപകടങ്ങള്‍ കാസര്‍കോട് ജില്ലയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും മംഗലാപുരത്തും മറ്റുമായി നടന്നു. അതിനു പുറമെയാണ് കൊലപാതകങ്ങളും മറ്റുരീതികളിലുള്ള മരണങ്ങളും ആത്മഹത്യയും മറ്റും.

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകവും, ബേവിഞ്ചയിലെ മുസ്തഫ ബേഡകം കല്ലടക്കുറ്റിയിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവും വീടിനെയും നാടിനെയും ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത സംഭവങ്ങളാണ്.

മൈസൂരില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് ബേവിഞ്ചയിലെ അസീസ് എന്ന യുവാവ് മരിച്ചതിന്റെ ആഘാതം മാറും മുമ്പാണ് രണ്ടു ദിവസത്തിന്റെ ഇടവേളയില്‍ മുസ്തഫയുടെ മരണവും സംഭവിച്ചത്. അത്യാഹിതങ്ങള്‍ സംഹാര താണ്ഡവമാടുന്നതിനിടയില്‍ തന്നെയാണ് ക്ഷണിക്കപ്പെടാതെ ചിലര്‍ മരണം സ്വയം വരിക്കുന്നത്. ഈ സംഭവങ്ങള്‍ക്കെല്ലാം മുമ്പാണ് കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകനായ മുരളി കുത്തേറ്റു മരിക്കുന്നത്. അവിടെയും കണ്ണീര്‍ ഉണങ്ങുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അപകടങ്ങള്‍ തുടര്‍ക്കഥ; കണ്ണീരുണങ്ങാതെ വീടുകള്‍

Keywords : Accident, Kasaragod, Kerala, Death, Youth, Bathisha, Azeez, Abhilash, Murder. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia