city-gold-ad-for-blogger
Aster MIMS 10/10/2023

ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 28.10.2019) നഗരത്തില്‍ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷനു സമീപം ബസിടിച്ചു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ബീരന്ത്ബയലിലെ പരേതനായ ബാബുനായിക്കിന്റെ ഭാര്യ സീത (70)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസിടിച്ച് സീത മരിച്ചത്.

ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനാല്‍ തല്‍ക്ഷണം മരണം സംഭവിച്ചിരുന്നു. ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മകളുടെ വീട്ടിലേക്ക് പോകാനായി വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: സതീഷ, ജഗന്നാഥ, നളിനി, ഗിരീഷ്, ഗണേഷ്. മരുമക്കള്‍: വസന്തി, നിഷിത, നാരായണ, അശ്വിനി. സഹോദരങ്ങള്‍: ലീല, പരേതരായ അനന്ത, ദൂമക്ക.

ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Death, Accident, Accident death; Dead Body identified
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL