റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവം; മാതാപിതാക്കള്‍ക്ക് 12.44 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി
Oct 30, 2018, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 12.44 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. കാസര്‍കോട് അഡീ. എം എ സി ടി കോടതി (ഒന്ന്)യാണ് മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ വിധിച്ചത്. ബേഡകം കുണ്ടംകുഴി ബെദിരയിലെ പി മധുസൂദനനാണ് (32) മരണപ്പെട്ടത്. പിതാവ് കൃഷ്ണന്‍, മാതാവ് ദേവകി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
നഷ്ടപരിഹാര തുക ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പൂനെ ശാഖയാണ് നല്‍കേണ്ടത്. 2016 ജൂലൈ 14ന് പൊയ്‌നാച്ചി പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
നഷ്ടപരിഹാര തുക ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പൂനെ ശാഖയാണ് നല്‍കേണ്ടത്. 2016 ജൂലൈ 14ന് പൊയ്‌നാച്ചി പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Death, Accident, Accidental-Death, Court, Court order, Accident death; Court order to give compensation for Parents
Keywords: Kasaragod, News, Death, Accident, Accidental-Death, Court, Court order, Accident death; Court order to give compensation for Parents