സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറുടെ അപകടമരണം: കാര്‍ ഡ്രൈവര്‍ പിടിയില്‍
Apr 1, 2016, 09:00 IST
ബദിയഡുക്ക: (www.kasargodvartha.com 01/04/2016) സ്‌കൂട്ടറില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മരണപ്പെട്ട സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടം വരുത്തിയ കാറിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണനെ (30) പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ ബദിയഡുക്ക ചെമ്പല്‍ത്തിമാറിലെ സതീശനാ(56)ണ് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ, ഭാര്യ കാസര്‍കോട് ജി എച്ച് എസ് എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ചന്ദ്രകല (48) മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ബദിയഡുക്ക സര്‍ക്കിളിന് സമീപമാണ് അപകടമുണ്ടായത്. ബദിയടുക്കയില്‍നിന്നും ഭാര്യ ചന്ദ്രകലയെ പിറകിലിരുത്തി സതീശന്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതിനിടെ ചെര്‍ക്കള ഭാഗത്തുനിന്ന് അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സതീശന്‍ മരണപ്പെട്ടത്.
Keywords: Accident, Bike, Car, Badiyadukka, kasaragod, Accidental-Death, Injured, arrest, car-driver.