മെറ്റല്‍ നിറക്കുന്നതിനിടെ ലോറി പിന്നോട്ടെടുത്തപ്പോള്‍ തൂണിനിടയില്‍പെട്ട് തൊഴിലാളിയുടെ തുടയെല്ല് പൊട്ടി
Nov 17, 2014, 14:44 IST
ബദിയടുക്ക: (www.kasargodvartha.com 17.11.2014) ക്രഷറില്‍ നിന്നും മെറ്റല്‍ നിറക്കുന്നതിനിടെ ലോറി പിന്നോട്ടെടുത്തപ്പോള്‍ തൂണിനിടയില്‍പെട്ട് തൊഴിലാളിയുടെ തുടയെല്ല് പൊട്ടി. യു.പി. സ്വദേശി നാസറിന്റെ (24) തുടയെല്ലാണ് പൊട്ടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
നീര്‍ച്ചാലിലെ ക്രഷറില്‍ നിന്നും മെറ്റല്‍ നിറക്കാന്‍ ലോറി പിന്നോട്ടെടുത്തപ്പോള്‍ പിറകില്‍ നില്‍ക്കുകയായിരുന്ന നാസറിന്റെ ദേഹത്തിടിക്കുകയും ലോറിക്കും ക്രഷറിന്റെ തൂണിനും ഇടയില്‍ കുടങ്ങുകയുമായിരുന്നു. നാസറിന്റെ നിലവിളികേട്ട് പെട്ടെന്ന് ലോറി നിര്‍ത്തിയതിനാല്‍ ജീവപായം ഒഴിവായി.
ക്രഷറിലെ തൊഴിലാളികള്‍ചേര്‍ന്ന് യുവാവിനെ പെട്ടെന്നുതന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചു. യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രിയിലെ ഡോക്ടമാര്‍ അറിയിച്ചു.
Keywords : Badiyadukka, Kasaragod, Accident, Injured, Kerala, Accident: Crusher worker injured.

Also read:
അര്‍പ്പിതയ്ക്ക് ആശീര്‍വാദവുമായി ഷാരൂഖും സല്‍മാനും ഒന്നിച്ചു