മഞ്ചേശ്വരത്ത് വീണ്ടും അപകടം: ഉദ്യാവാറില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു
Mar 31, 2015, 20:17 IST
മഞ്ചേശ്വരം: (www.kasargodvartha.com 31/03/2015) മഞ്ചേശ്വരത്ത് വീണ്ടും വാഹനാപകടം. ഉദ്യാവാറില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരു ബദരിയ പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ഉപ്പള പത്വാടിയിലെ മൊയ്തീന്‍കുഞ്ഞി മന്‍സിലില്‍ ഹമീദ് - മറിയുമ്മ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ തൗസീഫ് (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉദ്യാവര്‍ ഇര്‍ഷാദ് മസ്ജിദിന് സമീപമാണ് അപകടം. തൗസീഫിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉപ്പളയിലെ ഇല്യാസി (22) നെ പരിക്കുകളോട് തൊക്കോട് നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പളയില്‍നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു തൗസീഫ്. ഉദ്യാവരത്ത് വെച്ച് എതിരെവന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഒടിക്കൂടിയ നാട്ടുകാരാണ് തൗസീഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യവ്യാപാരി മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യാവാറില്‍ അപകടമുണ്ടായത്. രണ്ടപകടത്തിലും മരിച്ചത് ഇരുചക്ര വാഹനയാത്രക്കാരാണ്.
സഹോദരങ്ങള്‍: തഫ്‌സീര്‍, തഫ്‌സീന, തമീം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords: Accident, Death, Obituary, Manjeshwaram, Pick up wan, Bike Accident, Thouseef.
Advertisement: