Accident | വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; കണ്ണീരായി മുൻ പ്രവാസിയുടെ മരണം
ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
ഉദുമ: (KasargodVartha) ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുൻ പ്രവാസിയുടെ മരണം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി. ശനിയാഴ്ച രാത്രി 9.30 മണിയോടെ പാലക്കുന്ന് - ആറാട്ട് കടവ് റോഡിൽ അരയാൽ തറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഉദുമ കണ്ണംകുളത്തെ കെ അബ്ദുർ റഹ് മാൻ (60) ആണ് മരിച്ചത്.
പാക്യാര ബദ്‌രിയ നഗറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബ്ദുർ റഹ്‌മാൻ സഞ്ചരിച്ച സ്‌കൂടറിൽ എതിർഭാഗത്ത് നിന്ന് വന്ന സ്‌കൂടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുർ റഹ് മാനെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കെ മുഹമ്മദ് ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഹബീബ് (ദുബൈ), സഫ് വാന, സന ഫാത്വിമ (വിദ്യാർഥിനി ബേക്കൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമകന്‍: യൂസഫ് (കച്ചവടം കാസർകോട്). സഹോദരങ്ങൾ: അസീസ് (അജ്മാൻ), പ്രൊഡ്യൂസർ അബ്ദുല്ല തൃക്കരിപ്പൂര്‍, ഖദീജ.