city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് 4 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് 2 വര്‍ഷം തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2018) സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാലുപേര്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ വിവിധ വകുപ്പുകളിലായി രണ്ട് വര്‍ഷം തടവിനും 12500 രൂപ പിഴയടക്കാനും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മജിസ്‌ട്രേറ്റ് അല്‍ഫാ മാമിയ വിധിച്ചു.

2012 ഡിസംബര്‍ 26ന് രാവിലെ രാവിലെ 11 മണിയോടെ പൂച്ചക്കാട്ട് പള്ളിക്കടുത്ത് സംസ്ഥാന പാതയില്‍ നാടിനെ നടുക്കിയ കൂട്ടദുരന്തത്തിടയാക്കിയ  കെ എല്‍ 60 ബി 7677 നമ്പര്‍ ഷഹനാസ് ബസ് ഡ്രൈവര്‍ മുന്നാട് വാവടുക്കത്തെ ചോയിന്റെ മകന്‍ രാമചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

കാഞ്ഞങ്ങാട്ട് നിന്ന് ബേക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 60 ബി 6507 നമ്പര്‍ ഓട്ടോറിക്ഷയില്‍ കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസിടിച്ച് ഓട്ടോഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഭാസ്‌കരന്റെയും വിശാലുവിന്റെയും മകന്‍ രതീഷ്(26), നീലേശ്വരം സ്വദേശിയും അജാനൂര്‍ കടപ്പുറത്തെ താമസക്കാരനുമായ ഭരതന്റെ യും സിന്ധുവിന്റെയും മകള്‍ അഞ്ജിത(18), അജാനൂര്‍ കടപ്പുറത്തെ വിനുവിന്റെയും മി നിയുടെയും മകന്‍ മോനൂട്ടനെന്ന് വിളിക്കുന്ന ഷിബിത്ത്(4), മഹേന്ദ്രന്‍-അനീഷ ദമ്പതികളുടെ മകന്‍ മഹിത്ത് (4)എന്നിവര്‍ മരണപ്പെട്ട സംഭവത്തിലാണ് രാമചന്ദ്രനെ കോടതി ശിക്ഷിച്ചത്.

അപകടത്തില്‍ അജാനൂര്‍ കടപ്പുറത്തെ സഹിജ, അജാനൂര്‍ കടപ്പുറത്തെ ഷീബ,  ചിത്രാംഗദന്‍, മരണപ്പെട്ട ഷിബിത്തിന്റെ അമ്മ മിനി, തൈക്കടപ്പുറത്തെ സിന്ധുവിന്റെ മകള്‍ അര്‍ച്ചന, രമ്യ, രമിത എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കുന്ന് മലാംകുന്നില്‍ ഒരു കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഓട്ടോയില്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയില്‍ ഓടിച്ചുവരികയായിരുന്ന ഷഹനാസ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന രതീഷ് ഓടിച്ച ഓട്ടോയില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

സംഭവത്തില്‍ ബേക്കല്‍ പോലീസാണ് രാമചന്ദ്രനെതിരെ കേസെടുത്തത്.
സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് 4 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് 2 വര്‍ഷം തടവും പിഴയും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Bus-accident, Death, Accident, Accidental-Death, court, Fine, Jail, Bus-driver, Accident case; Imprisonment and fine for Bus driver
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia