city-gold-ad-for-blogger

യുവാവിന്റെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com 29.05.2016) ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് 22 കാരനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. ബേക്കല്‍ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രാമകാന്തയുടെ മകന്‍ ദിലീപിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ഡ്രൈവര്‍ കാസര്‍കോട് അണങ്കൂരിലെ മെഹറൂഫ് ഫൈസിക്കെതിരെയാണ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തത്.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഏതാനും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തതോടെ വിവരമറിഞ്ഞ് പോലീസ് സംഘമെത്തുകയും സ്ഥിതിഗതികള്‍  നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.

ദിലീപ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍ക്വസ്റ്റിന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവാവിന്റെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

Keywords: Kasaragod, Bekal, Car, Accident, Death, Case, Police, Hospital, Mortuary, Saturday, Driver, Inquest.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia