സാക്ഷികള്‍ കൂറുമാറി; അപകടക്കേസ് പ്രതിയെ കോടതി വെറുതെവിട്ടു
Apr 22, 2018, 20:15 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2018) സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് അപകടക്കേസ് പ്രതിയെ കോടതി വെറുതെവിട്ടു. പുല്ലൂര്‍ കൊടവലത്തെ എം. മനോജിനെ(30) യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. മനോജ് ഓടിച്ചിരുന്ന കെ.എല്‍ 60 ഡി. 9486 നമ്പര്‍ കാര്‍ ഇടിച്ച് എഴുപതുകാരന്‍ മരിച്ച കേസിലാണ് സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതിയെ കോടതി വെറുതെ വിട്ടത്.
തെക്കില്‍ ആട്യം ഹൗസിലെ കുഞ്ഞിരാമന്‍ (70) ആണ് അപകടത്തില്‍ മരിച്ചത്. 2015 ഫെബ്രുവരി 20നാണ് അപകടം നടന്നത്. പൊയിനാച്ചിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുഞ്ഞിരാമനെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ദൃക്സാക്ഷികളായവരുടെ മൊഴികള്‍ അടക്കം രേഖപ്പെടുത്തിയ ശേഷം ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്.
എന്നാല്‍ കേസിന്റെ വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതോടെ മനോജിനെ കോടതി വെറുതെ വിടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Case, Accuse, Accident Case, Court, Car Accident, Accident case accused acquitted.