ഗൃഹനാഥന്‍ കാറിടിച്ച് മരിച്ച സംഭവം; നിര്‍ത്താതെ പോയ കാറും ഡ്രൈവറും പിടിയില്‍
Jul 24, 2015, 12:40 IST
പെര്‍ള: (www.kasargodvartha.com 24/07/2015) ഗൃഹനാഥന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവറെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറും പോലീസ് പിടികൂടി. മണിയമ്പാറ സാന്തടുക്കയിലെ അണ്ണപ്പ നായികാണ്(65) പെര്‍ള ടൗണില്‍ വെച്ച് കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ കെ.എല്‍. 14 കെ. 7336 നമ്പര്‍ മാരുതി കാറാണ് പോലീസ് പിടികൂടിയത്.
അണ്ണപ്പ നായികിനെ രാത്രി 11.30 മണിയോടെ വാഹനമിടിച്ച് ചോരയില്‍ കുളിച്ച് റോഡില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പെര്‍ളയിലെ മോഹന ആചാരിയുടെതാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വണ്ടി ഓടിച്ച ഇയാളുടെ ഡ്രൈവര്‍ പ്രസാദിനെ പോലീസ് പിടികൂടുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Perla, Driver, Police, Car, Accident death, Accident: car and driver taken to custody.
Advertisement: