ബസിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
Dec 27, 2011, 22:15 IST
കാസര്‍കോട്: ബസിലിടിച്ചശേഷം മറ്റൊരു ബൈക്കിലിടിച്ച് വീണ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വിദ്യാനഗര്‍ സ്കൌട്ട് ഭവന് സമീപം താമസിക്കുന്ന മന്നിപ്പാടിയിലെ ആചാരി ജനാര്‍ദനനാണ് (42) അപകടത്തില്‍പെട്ടത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ഇന്ദിരാനഗറിലായിരുന്നു സംഭവം. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ദിവ്യരാജ് ബസും ചെര്‍ക്കള ഭാഗത്തേക്ക് പോകുകയായിരുന്ന ജനാര്‍ദനന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച ജനാര്‍ദനന്‍ മറ്റൊരു ബൈക്കിലിടിച്ച് റോഡില്‍ വീണു. ഉടന്‍ അതുവഴിവന്ന ചെങ്കള ഗ്രീന്‍സ്റ്റാര്‍ പ്രവര്‍ത്തകര്‍ ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ബസ് വിദ്യാനഗര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
Key words: Kasaragod, Indira Nagar, Accident, Injured, Hospitalized, Mangalore, Carpenter, Green Star Club






