വാഹനാപകടം; ബൈക്കോടിച്ചയാള്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Apr 25, 2017, 12:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) മോട്ടോര്‍ ബൈക്കിടിച്ച് മറ്റൊരു മോട്ടോര്‍ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അപകടം വരുത്തിയ മോട്ടോര്‍ ബൈക്ക് ഓടിച്ചയാളെ ശിക്ഷിച്ചു. പനയാല്‍ പുളിക്കാലത്തെ ശ്രീധരന്‍ നായര്‍(65)ക്ക് പരിക്കേറ്റ സംഭവത്തില്‍ കാഞ്ഞിരടക്കത്തെ ജയിംസണ്‍ ജോയി(23)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് ആറായിരം രൂപ നഷ്ട പരിഹാരം നല്‍കാനും ആയിരം രൂപ പിഴയടക്കാനും വിധിച്ചത്.
2017 ജനുവരി 14 ന് രണ്ട് മണിക്കാണ് സംഭവം. ജെയിംസണ്‍ അമിത വേഗതയില്‍ ഓടിച്ച് വന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വരുകയായിരുന്ന ശ്രീധരന്‍ നായരുടെ ബൈക്കില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ ശ്രീധരന്‍ നായര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ ശ്രീധരന്‍ നായരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുകയായിരുന്നു. ജെയിംസണ്‍ അമിത വേഗതയില്‍ ബൈക്കോടിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Bike-Accident, Driver, Fine, Injured, Court Order, Case, Accident Bike owner to pay Compensation.