കോട്ടിക്കുളത്ത് റെയില്‍വെ ഗേറ്റില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സിഗ്നല്‍ തകര്‍ന്നു; ട്രെയിനുകള്‍ വൈകി
Nov 9, 2014, 12:16 IST
കാസര്‍കോട്:(www.kasargodvartha.com 09.11.2014) ബേക്കല്‍ കോട്ടിക്കുളത്ത് റെയില്‍വെ ഗേറ്റില്‍ ഗുഡ്‌സ് ഓട്ടോയിടിച്ച് സിഗ്നല്‍ സംവിധാനം തകര്‍ന്നു. ഇതു കാരണം ട്രെയിനുകള്‍ വൈകി. റോഡ് ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഭണ്ഡാരവീട്ടിനടുത്ത ഗേറ്റാണ് ഗുഡ്‌സ് ഓട്ടോ ഇടിച്ചു തകര്‍ന്നത്.
മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പോകാന്‍ ഗേറ്റ് അടക്കുന്നതിനിടെ പെട്ടി ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതാണ് കാരണം. ഓട്ടോ തട്ടി ഗേറ്റിന്റെ പൈപ്പുകള്‍ പൊട്ടിയാണ് സിഗ്നല്‍ ബന്ധം തകരാറിലായത്.
ഇതോടെ ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ 20 മിനിറ്റു വരെ വൈകി. ഞായറാഴ്ച്ച സാങ്കേതിക വിദഗ്ധരെത്തി തകരാറുകള്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. റോഡ് അടഞ്ഞതിനാല്‍ തിരുവക്കോളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തൃക്കണ്ണാട് ക്ഷേത്രത്തിനോട് ചേര്‍ന്ന വഴിയിലൂടെ പോകേണ്ടിവന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്നാം തവണയാണ് വാഹനങ്ങള്‍ സിഗ്നല്‍ ഗേറ്റിലിടിച്ച് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Railway, Gate, Goods, Signal, Kasaragod, Bekal, Kottikkulam, Train, Road, Station, Kannur, Passenger, Manglore, Pipe
Advertisement: