നുള്ളിപ്പാടിയില്‍ ഓമ്‌നി വാന്‍ ലോറിയിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
Jun 10, 2012, 15:33 IST
കാസര്‍കോട്: നുള്ളിപ്പാടിയില്‍ ഓമ്‌നി വാന്‍ ലോറിയിലിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി സഞ്ചരിക്കുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാനഗറിലെ വിജയന്‍(39), അശോകന്‍(45), അജയന്‍(28), മുള്ളേരിയയിലെ പ്രശാന്ത്(30), ദാമോദരന്‍(40), മനോഹരന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിദ്യാനഗറില്‍ സിമന്റ് ഇറക്കിയ ശേഷം ലോറി പെട്ടെന്ന് തിരിച്ചപ്പോള്‍ പിറകെ വരികയായിരുന്ന ഓമ്‌നി വാന്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. വാനില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ അശോകന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടല്‍ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.