city-gold-ad-for-blogger

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

മുള്ളേരിയ:(www.kasargodvartha.com 27.11.2014) കാർ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആലംപാടി ബാരിക്കാട് പാമ്പാച്ചിക്കടവിലെ ആനന്ദ-സുശീല ദമ്പതികളുടെ മകന്‍ വിനയന്‍ എന്ന വിനയചന്ദ്രന്‍(27) ആണ് മരിച്ചത്. മുള്ളേരിയയില്‍ വ്യാഴാഴ്ച തുറന്ന വിനയന്റെ ജ്യേഷ്ഠന്‍ രാജന്റെ ഗോള്‍ഡ് ഗ്യാസ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച കെ.എല്‍. 14 ജി. 4763 നമ്പര്‍ കാറാണ് അപടകത്തില്‍പെട്ടത്.

കൂടെയുണ്ടായിരുന്ന ചെര്‍ക്കള പാടിയിലെ ഗോപി(28), ഷിമോഗയിലെ പ്രതാപ് രാജ് (35), കാറഡുക്കയിലെ കുമാരന്‍ (53), ഭാര്യ മാധവി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഗോപിയെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ കാസര്‍കോട്ടെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ മുള്ളേരിയ പൂവടുക്ക വളവിലാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍തന്നെ എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വിനയന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാനഗര്‍ റോഡരികില്‍ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനാണ് വിനയചന്ദ്രന്‍. അവിവാഹിതനാണ്. വിവരമറിഞ്ഞ് ആദൂര്‍ എ.എസ്.ഐ. വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. വിനയചന്ദ്രന്റെ മൃതദേഹം സ്വകാര്യആശുപത്രിയില്‍ നിന്നും ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം
കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

(UPDATED)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Accident, Mulleria, kasaragod, Kerala, Shop, inauguration, Accident at Mulleriya - 1 Killed on Spot

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia