ചാലിങ്കാല്‍ വളവില്‍ ബസ് ഓട്ടോയിലിടിച്ച് നാലംഗ കുടംബത്തിന് പരിക്ക്
Jun 1, 2012, 15:25 IST
![]() |
അപകടത്തില്‍ പരിക്കേറ്റ ഗിരീഷും മകന്‍ ഗിരീഷ് പ്രസാദും |
വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് അപകടം. ഗുരുവായൂര്‍ - കാസര്‍കോട് റൂട്ടിലോടുന്ന ലക്‌സി ബസ് കുടുംബം സഞ്ചരിച്ച കെഎല്‍ 60 - 8572 നമ്പര്‍ ഓട്ടോയിലിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ നീലേശ്വരം പഴനെല്ലിയിലെ ഗിരീഷ് (48), ഭാര്യ ഉഷ (40), മക്കളായ ശ്രീസംഗീത (14), ഗിരിപ്രസാദ് (7) എന്നിവരെ കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ ഗിരിപ്രസാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീസംഗീതയെ പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ കുടുംബം ഓട്ടോയില്‍ പോകുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മഴ പെയ്തതിനാല്‍ റോഡില്‍ ബസ് തെന്നി നിയന്ത്രണം വിടുകയും ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചാലിങ്കാല്‍ വളവില്‍ പൊതുവെ വാഹനാപകടങ്ങള്‍ പതിവാവുകയാണ്. ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. വാഹനാപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതര്‍ മുഖം തിരിക്കുകയാണ്.
നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.
നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.
Keywords: Accident, Chalingal. Kasaragod