വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
Jan 9, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09/01/2016) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് 10,15,700 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. സുള്ള്യ സമ്പാജെ ആലട്ക്ക ഹൗസില്‍ എ.എ മുഹമ്മദ് കുഞ്ഞിക്കാണ് (32) നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി (രണ്ട്) ഉത്തരവിട്ടത്.
എറണാകുളത്തെ ബജാജ് അലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2012 സെപ്തംബര്‍ 19നാണ് വാഹനാപകടത്തില്‍ മുഹമ്മദ് കുഞ്ഞിക്ക് ഗുരുതരമായി പരിക്കേറ്റത്. ചട്ടഞ്ചാലിലെ ഒരു സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് കുഞ്ഞി. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ചട്ടഞ്ചാല്‍ മുണ്ടോളില്‍ മിനി ലോറി ഇടിച്ചാണ് പരിക്കേറ്റത്.
Keywords : Accident, Court, Sullia, Chattanchal, Kasaragod.

Keywords : Accident, Court, Sullia, Chattanchal, Kasaragod.