city-gold-ad-for-blogger

ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2017) ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരു റിക്ഷാ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാവുങ്കാല്‍ മില്‍മ ഡയറിക്കടുത്ത നെല്ലിത്തറ വളവില്‍ ബുധനാഴ്ച രാത്രി എഴര മണിയോടെയാണ് അപകടം. കോട്ടപ്പാറ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്ക് വരികയായിരുന്നു മാവുങ്കാല്‍ സ്റ്റാന്‍ഡിലെ റിക്ഷാ ഡ്രൈവര്‍ കൊടവലം എക്കാല്‍ ഒണ്ടംകുളത്തെ വി കുമാര(57)ന്‍ അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു.

ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് ഗുരുതരം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടപ്പാറയിലെ റിക്ഷാ ഡ്രൈവര്‍ വാഴക്കോട്ടെ ശിവജീ നഗറിലെ സന്ദീപി (35)നെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കാല്‍നട യാത്രക്കാരായ കാട്ടുകുളങ്ങരയിലെ വി വി സൗദാമിനി (48), വി വി വനജ(30), റിക്ഷായാത്രക്കാരായ മടിക്കൈ എച്ചിക്കാനത്തെ പീതാംബരന്‍(50), മനോഹരന്‍(52) എന്നിവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ മരണപ്പെട്ട കുമാരന്‍ കോട്ടപ്പാറയില്‍ യാത്രക്കാരെ ഇറക്കി മാവുങ്കാലിലേക്ക് മടക്കായാത്രയിലാണ് മാവുങ്കാല്‍ ഭാഗത്തുനിന്ന് എതിരെ വന്ന റിക്ഷയുമായി കൂട്ടിയിടിച്ചത്. മരണപ്പെട്ട കുമാരന്‍ ഒണ്ടംകുളത്തെ പരേതരായ പക്കീരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ പ്രമീള, മക്കള്‍ പ്രജീത്ത്കുമാര്‍, ശ്രുതി. മരുമക്കള്‍: പ്രവീരാജ്, വിജിന. സഹോദരങ്ങള്‍ കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിക്കണ്ണന്‍, കല്ല്യാണി, ബാലന്‍, ലക്ഷമി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Accident, news, Death, Injured, Auto Driver, Mavungal, Kanhangad, Accident: 1 died and 5 injured 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia