city-gold-ad-for-blogger

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണം; മുസ്ലിം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കി

മഞ്ചേശ്വരം: (www.kasargodvartha.com 07.05.2020) പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതായി കാണിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. ലസിത പാലക്കല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അപവാദ പ്രചരണം നടത്തിയത്.

നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സിന്റെ പാക്കറ്റിന് പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ്  തങ്ങളുടെ ഫോട്ടോ വ്യാജമായ ചേര്‍ത്ത് പോസ്റ്റര്‍ തയ്യാറാക്കിയാണ് പ്രചരിപ്പിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തില്‍ വ്യാജ പോസ്റ്ററുണ്ടാക്കി ഹാന്‍സിന്റെ പേര് മാറ്റി ഇനി മുതല്‍ തങ്ങള്‍ പൊടി എന്നറിയപ്പെടുമെന്ന തരത്തിലാണ് അപവാദ പ്രചരണം നടത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണം; മുസ്ലിം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കി

സമൂഹം ഒന്നടങ്കം വളരെ ആദരവ് നല്‍കുന്ന ഹൈദരലി ശിഹാബ് തങ്ങളെ പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ അവഹേളിക്കുന്നതിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാനും വര്‍ഗീയത ചേരിതിരിവുണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.



Keywords: Kasaragod, Manjeshwaram, Kerala, News, Whatsapp, Muslim Youth League, Complaint, Abusing message in WhatsApp; Muslim youth league complained

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia