വിദ്യാര്‍ത്ഥിനിക്കു നേരെ 70 കാരന്റെ നഗ്നതാ പ്രദര്‍ശനം; എതിര്‍ത്ത ഗൃഹനാഥനുമായി ബസ് സ്റ്റാന്‍ഡില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, ശല്യം ചെയ്തത് ഒരാഴ്ച മുമ്പ് സ്ത്രീയുടെ കൈയ്യില്‍ നിന്നും ചെരിപ്പൂരി അടി വാങ്ങിയയാള്‍
Oct 10, 2018, 23:33 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2018) വിദ്യാര്‍ത്ഥിനിക്കു നേരെ 70 കാരന്റെ നഗ്നതാ പ്രദര്‍ശനം. എതിര്‍ത്ത ഗൃഹനാഥനുമായി ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടത്തിയത് യാത്രക്കാര്‍ക്കും ശല്യമായി. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. സ്ഥിരമായി ഇയാള്‍ സ്ത്രീകളെ ചുറ്റിപ്പറ്റി നടന്ന് അശ്ലീലം കാണിക്കുകയും ശല്യം ചെയ്യുന്നതായും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
ഒരാഴ്ച മുമ്പ് ഇയാളെ ഒരു സ്ത്രീ ചെരിപ്പൂരി അടിക്കുകയും ചെയ്തിരുന്നതായി സമീപത്തെ വ്യാപാരികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൂവാല ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നുമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് ഒരു ഓട്ടോയില്‍ വന്നിറങ്ങിയ ഇയാള്‍ വിദ്യാര്‍ത്ഥിനിക്കു നേരെ മുണ്ടു പൊക്കി അശ്ലീലം കാണിക്കുകയായിരുന്നു. ഇത് ഒരാള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഓട്ടോയില്‍ നിന്നിറങ്ങിയ ഉടനെ ഇയാള്‍ ബസ് സ്റ്റാന്‍ഡില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കിയതായും യാത്രക്കാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Student, Beaten, Bus Stand, Abusing against Girl Student in Bus stop