റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ ശല്യം ചെയ്ത യുവാവിന് കിട്ടിയത് പൊതിരെ പഞ്ച്
May 12, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2016) റെയില്‍വേ സ്‌റ്റേഷനില്‍ ശല്യം ചെയ്ത യുവാവിനെ യുവതി കരാട്ടെയിലൂടെ നേരിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നീലേശ്വരം സ്വദേശിനിയും ഗോവയില്‍ മസാജ് പാര്‍ലര്‍ നടത്തുകയും ചെയ്യുന്ന യുവതിയെയാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ കാന്റീന്‍ ജീവനക്കാരനായ ഷാജി(35) ശല്യം ചെയ്തത്.
നേത്രാവതി എക്‌സ്പ്രസ്സിന് ഗോവയിലേക്ക് പോകാനായി കാസര്‍കോട്ടെത്തിയതായിരുന്നു യുവതി. ഈ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രിയിലുള്ള ട്രെയിനിനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് കാന്റീന്‍ ജീവനക്കാരന്‍ ശല്യപ്പെടുത്താന്‍ എത്തിയത്.
യുവതി ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ട്രെയിന്‍ സമയം അറിയുന്നതിനായി കയറിയപ്പോള്‍ അവിടെയും എത്തി ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ഷാജിയെ കരാട്ടെ അഭ്യാസത്തിലൂടെ നേരിട്ടത്. വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസ് ഷാജിയെ കസ്റ്റഡിയിലെടുക്കുകയും യുവതിക്ക് പരാതി ഇല്ലാത്തതിനാല്‍ പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയായിരുന്നു.

Keywords: Kasaragod, Railway station, Nileshwaram, Train, Shaji, Karatte, Police, Case, Complaint, Canteen.