ഉദുമയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവര്‍ത്തകരെ ബൈക്കിലെത്തി അസഭ്യം പറഞ്ഞ സിപിഎം പ്രവര്‍ത്തകനെ വളഞ്ഞിട്ടു പിടികൂടി
Apr 16, 2016, 18:24 IST
ഉദുമ: (www.kasargodvartha.com 16.04.2016) ഉദുമയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവര്‍ത്തകരെ ബൈക്കിലെത്തി അസഭ്യം പറഞ്ഞ സിപിഎം പ്രവര്‍ത്തകനെ വളഞ്ഞിട്ടു പിടികൂടി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ട് വിട്ടയച്ച യുവാവിനെ തേടി പോലീസ് എത്തി. ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.
ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പങ്കെടുത്ത യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നിരുന്നു. പ്രസംഗം കഴിഞ്ഞ് സുധാകരന്‍ പോയ ശേഷമാണ് പുറത്തിറങ്ങിയ നൂറോളം വരുന്ന യുഡിഎഫ് പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകന്‍ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയതത്. ഒരു തവണ അസഭ്യം പറഞ്ഞ് തിരിച്ചുപോയ യുവാവ് വീണ്ടും ബൈക്കിലെത്തി വെല്ലുവിളിച്ചതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഉദുമ ടൗണിലെ തന്നെ യുവാവാണ് ഇയാളെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. മറ്റുള്ളവര്‍ ഇടപെട്ട് യുവാവിനെ വിട്ടയച്ചതിന് ശേഷമാണ് പോലീസ് യുവാവിനെ തേടി വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ തയ്യാറാക്കി സൂക്ഷിച്ച സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയി റെയില്‍പാളത്തിലിട്ട് നശിപ്പിച്ചിരുന്നു. ഇതിനുപിന്നിലും ഈ യുവാവ് തന്നെയാണെന്ന് വ്യക്തമായതോടെയാണ് പോലീസ് ഇയാളെ തേടി വീട്ടിലെത്തി പിന്നീട് കസ്റ്റഡിയിലെടുത്തത്.

Keywords: kasaragod, Uduma, UDF, Convention, Assault, CPM.