city-gold-ad-for-blogger

അബൂദാബി കെ.എം.സി.സി അറൂസു റഹ് മ മംഗല്യ പദ്ധതി ഉദ്ഘാടനം ചെയ്തു

ഉദുമ: (www.kasargodvartha.com 19/09/2016) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ അറൂസു റഹ് മ മംഗല്യ പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഉദുമയില്‍ മര്‍ഹൂം അബ്ദുല്ലക്കുഞ്ഞി മുക്കുന്നോത്ത് നഗറില്‍ ചേര്‍ന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അനീസ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡണ്ട് സലാം ആലൂര്‍ മാങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മര്‍ഹൂം ടി.കെ മൂസ മെമ്മോറിയല്‍ അവാര്‍ഡ് ഹസന്‍ മുക്കുന്നോത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി സമ്മാനിച്ചു. സഹോദര സമുദായത്തില്‍പ്പെട്ട രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായം ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് വിതരണം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ പുല്‍പ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

മുസലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം മുസ്‌ലിം ലീഗ് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ എ.ബി ഷാഫി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, എരോല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ പട്‌ള, നൗഷാദ് മിഹ്‌റാജ്, ഹമീദ് വലിയ വളപ്പില്‍, റവാസ് പാറ, ടി.കെ. ഹസീബ്, ഹനീഫ് പടിഞ്ഞാര്‍മൂല, ഹാഷിം പടിഞ്ഞാര്‍, റഊഫ് ഉദുമ, ജൗഹര്‍, ഉദുമ, പള്ളത്തില്‍ അസീസ് കാപ്പില്‍ പ്രസംഗിച്ചു. ഉദുമ പഞ്ചായത്തിലെ നിര്‍ധനരായ മൂന്ന് പെണ്‍കുട്ടികളുടെ വിവാഹത്തിന് പത്തു പവനും വിവാഹചെലവും നല്‍കുന്നതാണ് മംഗല്യ പദ്ധതി.

അബൂദാബി കെ.എം.സി.സി അറൂസു റഹ് മ മംഗല്യ പദ്ധതി ഉദ്ഘാടനം ചെയ്തു

Keywords:  Kasaragod, Kerala, Uduma, Muslim-league, Abudhabi, KMCC, inauguration, Abudhabi KMCC Uduma Panchayath Committee, Aroosu Rahma, Abudhabi KMCC Aroosu Rahma project inaugurated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia