ഭാര്യയെയും പിഞ്ചു കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങിയശേഷം ഫേസ്ബുക്കില്‍ യുവാവ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു
Aug 4, 2018, 23:16 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.08.2018) രണ്ടു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് വെള്ളരിക്കുണ്ട് പുന്നക്കുന്ന് സ്വദേശി ദീപു ഫിലിപ്പ് മുങ്ങിയ സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒമ്പതുമാസം മുമ്പ് നാടുവിട്ട ഭര്‍ത്താവിനെ അയല്‍വാസിയുടെ മൊബൈല്‍ഫോണിലെ ഫേസ്ബുക്കില്‍ ഭാര്യ ബന്തടുക്ക പടുപ്പ് സ്വദേശി ബേബി കണ്ടതോടെയാണ് സംഭവം വിവാദമായത്.
നാടുവിട്ട ഭര്‍ത്താവിനെ ഫേസ്ബുക്കില്‍ കണ്ട സംഭവം വാര്‍ത്തയായതോടെ ബേബിക്ക് സഹായഹസ്തവുമായി ഭരണകൂടവും പൊതുസമൂഹവും രംഗത്ത് വന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജു, വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍ ബേബിയുടെ വീട്ടിലെത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തിത്തരണമെന്ന് ബേബി ആര്‍ഡിഒവിനോടും സിഐയോടും അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദീപുവിനെ കണ്ടെത്താന്‍ ആര്‍ഡിഒ പോലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് എറണാകുളത്ത് ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബേബിയുടെ പരാതിയില്‍ 'മിസ്സിംഗിന്' വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് സിഐ സുനില്‍കുമാര്‍ പറഞ്ഞു. എറണാകുളത്ത് കിറ്റെക്സ് കമ്പനിയില്‍ ടൈലറിംഗ് ജോലിക്കാരിയായ ബേബിയെ തീവണ്ടിയാത്രക്കിടയിലാണ് ദീപു പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. മറാഠി സമുദായക്കാരിയായ ബേബിയെ പിന്നീട് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയായിരുന്നു.
തുടക്കത്തില്‍ ദാമ്പത്യം സുഖകരമായിരുന്നുവെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ചപ്പോഴാണ് ജോലിക്കാണെന്നും പറഞ്ഞ് ദീപു വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ഇതിനിടയിലാണ് അയല്‍വാസിയുടെ ഫേസ്ബുക്കില്‍ ബേബി ഭര്‍ത്താവിന്റെ ചിത്രം കണ്ടത്. സംഭവം വിവാദമായതോടെ ദീപു കൊച്ചിയില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. അതേ സമയം ഇയാള്‍ മംഗലാപുരം വഴി ഗള്‍ഫിലേക്ക് മുങ്ങിയതായും സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vellarikundu, Kasaragod, News, Complaint, Case, Police, Facebook, Escape, Husband, Wife, Absconding case: Police case registered
Keywords: Vellarikundu, Kasaragod, News, Complaint, Case, Police, Facebook, Escape, Husband, Wife, Absconding case: Police case registered