ഒളിച്ചോടിയ മൂന്നു മക്കളുടെ മാതാവ് ബാംഗ്ലൂരില്‍
Aug 16, 2012, 23:04 IST
കൊല്ലംപാറ തലയടുക്കത്തെ സ്വത്ത് ബ്രോക്കറായ തോമസ് കുട്ടിയുടെ ഭാര്യ ബിന്ദു(36)വാണ് കാമുകനായ ഓട്ടോ ഡ്രൈവര്‍ ഷൈജനോടൊപ്പം ബാംഗ്ലൂരിലുണ്ടെന്ന സൂചന പോലീസിന് ലഭിച്ചത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കര്‍ണാകയിലുണ്ടെന്ന് വ്യക്തമായത്.
ആഗസ്ത് 13 ന് വൈകുന്നേരമാണ് ബിന്ദു ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും ബിന്ദു തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് ബിന്ദു ഷൈജനോടൊപ്പം പോയതായി വ്യക്തമായത്.
തോമസ് കുട്ടിയുടെ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ നേരത്തെ അറിഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിയടക്കമുള്ള മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് ബിന്ദു ഷൈജനോടൊപ്പം പോയത്.
Keywords: Love, Escape, Women, Auto driver, Bangalore, Fund, Nileshwaram, Kasaragod