യുവതിക്ക് നിര്‍ബന്ധിത ഗര്‍ഭചിദ്രം; ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
Jul 21, 2014, 12:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2014) യുവതിയെ കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പുഴക്കര വീട്ടില്‍ ഹൈദരാലിയുടെ മകള്‍ ഫാത്തിമയുടെ(22) പരാതിയിലാണ് ഭര്‍ത്താവ് മാവിലാകടപ്പുറത്തെ അറഫാത്ത്(30), മാതാപിതാക്കളായ ഖാലിദ്(60), സൈബു(55), ബന്ധുക്കളായ സിദ്ധിഖ്, കബീര്‍ എന്നിവര്‍ക്കെതിയെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2010 ജനുവരി 8 നാണ് ഫാത്തിമയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. വിവാഹ സമയത്ത് രണ്ട് ലക്ഷം രൂപയും, 20 പവന്‍ സ്വര്‍ണ്ണവും, പിന്നീട് ഒരു ലക്ഷം രൂപയും സ്ത്രീധനം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ബലമായി പടിച്ചുകൊണ്ട് പോയി നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: മന്ത്രിയുള്‍പ്പെടെ 32 എംഎല്‍എമാര്‍ രാജിവെച്ചു
Keywords : Kasaragod, Kanhangad, Case, Youth, Police, Complaint, Hosdurg, S.P, Gold, Wedding, Abortion case: Husband arrested.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067