city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബൂബക്കര്‍ ഉദുമയ്ക്ക് യാത്രാമൊഴി

ഉദുമ: (www.kasargodvartha.com 08.05.2020) ഖാസി സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്ന അബൂബക്കര്‍ ഉദുമയ്ക്ക് നാടിന്റെ യാത്രാമൊഴി. മൃതദേഹം ഉദുമ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരണപ്പെട്ടത്. 55 വയസായിരുന്നു. എസ് വൈ എസ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്, ഉദുമ ടൗണ്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

മദ്യവര്‍ജന സമിതി ജില്ലാ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഉദുമ കുണ്ടുകുളം പാറയിലെ പരേതരായ അബ്ദുര്‍ റഹ് മാന്‍- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ. ഏകമകള്‍: ഫായിസ. മരുമകന്‍: മുഹ്‌സിന്‍ (ഉദുമ പടിഞ്ഞാര്‍). സഹോദരങ്ങള്‍: യൂസുഫ് ഉദുമ, ഇസ്മാഈല്‍, പരേതനായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി.
അബൂബക്കര്‍ ഉദുമയ്ക്ക് യാത്രാമൊഴി

അബൂബക്കറിന്റെ നിര്യാണത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഅദി, വൈസ് ചെയര്‍മാന്‍ സ്വിദ്ദീഖ് നദ് വി ചേരൂര്‍, ട്രഷറര്‍ സി എ അബ്ദുല്ലക്കുഞ്ഞി ഹാജി, ഭാരവാഹികളായ ഉബൈദുല്ല കടവത്ത്, മുസ്തഫ സര്‍ദാര്‍, ഷരീഫ് ചെമ്പരിക്ക, താജുദ്ദീന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഖാസി സമരം ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച മുന്നണിപ്പോരാളിയാണ് വിട പറഞ്ഞതെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും സംഘടനയ്ക്ക് കരുത്തും കര്‍മാവേശവും പകര്‍ന്ന ഊര്‍ജസ്വലനായ സമര നായകനാണ് സംഘടനയ്ക്ക് നഷ്ടപ്പെട്ടത്. ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന എല്ലാ സമര-പ്രക്ഷോഭ പരിപാടികളിലും ഏറ്റവും ശ്രദ്ധേയമായ പങ്ക് വഹിച്ച അബൂബക്കറിന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പടുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Uduma, Death, Aboobacker Uduma no more

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia